ഓവേറിയന്‍ കാന്‍സര്‍ പലപ്പോഴും സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പല സ്ത്രീകളും അറിയാതെ പോകുന്നവയാണ് ഓവേറിയന്‍ കാന്‍സര്‍. ഇതിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് പലപ്പോഴും രോഗാവസ്ഥ അറിയാതെ പോകുന്നത് . ഇന്നത്തെ ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയുമാണ് പലപ്പോഴും ഓവേറിയന്‍ കാന്‍സറിന്റെ പ്രധാന കാരണം. ഇതിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചറിയൂ…
ക്രമം തെറ്റിയുള്ള ആര്‍ത്തവം: ക്രമം തെറ്റിയുള്ള ആര്‍ത്തവം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാം. എന്നാല്‍, ഇത്തരത്തില്‍ ആര്‍ത്തവക്രമക്കേടുകള്‍ കണ്ടു തുടങ്ങിയാല്‍ വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്. ഇത് പലപ്പോഴും ഓവേറിയന്‍ കാന്‍സറിന്റെ ലക്ഷണമാകാം.
അമിതവണ്ണം: ഭക്ഷണം അധികം കഴിക്കാതെ തന്നെ അമിതവണ്ണം എന്ന പ്രശ്നം ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് തന്നെ ഉടന്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.
മലബന്ധം: മലബന്ധം പലവിധ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍, സ്ത്രീകളില്‍ സ്ഥിരമായി മലബന്ധം ഉണ്ടാകുമ്‌ബോള്‍ ചില പ്രധാന കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടാകും എന്ന് തിരിച്ചറിയുക.
അമിതമായ മുടി കൊഴിച്ചില്‍: അമിതമായ മുടി കൊഴിച്ചിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടി കൊഴിച്ചില്‍ നോര്‍മലാണ് എന്ന് കരുതി അതിനെ മറക്കരുത്. കാരണം ഓവേറിയന്‍ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍.
പുറം വേദന: പുറം വേദന സ്ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ്. ആര്‍ത്രൈറ്റിസിന്റേയോ മറ്റോ ആകുമെന്ന് കരുതി നിസ്സാരമായി തള്ളിയാല്‍ അത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതാണ് സത്യം.
ഛര്‍ദ്ദി: ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഓവേറിയന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനിയാണ് ഛര്‍ദ്ദി. അണ്ഡാശയ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് ഇതിന് കാരണം.
ലൈംഗികബന്ധത്തിനിടയ്ക്ക് വേദന: ലൈംഗിക ബന്ധത്തിനിടയ്ക്ക് അതിശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഓവേറിയന്‍ കാന്‍സര്‍ ലക്ഷണമായി വിലയിരുത്താം. ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ എടുക്കുക.
അമിതവിയര്‍പ്പ്: യാതൊരു വിധത്തിലുള്ള കഠിനാദ്ധ്വാനവും ചെയ്യാതെ തന്നെ അമിതമായി വിയര്‍പ്പ് ഉണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക. അമിതമായ വിയര്‍പ്പ് പലപ്പോഴും പല രോഗലക്ഷണങ്ങളുടേയും തുടക്കമാണ്.
Post Your Comments