Latest NewsNewsOman

സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

മസ്ക്കറ്റ്: സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പുതിയ രണ്ട് മേഖലകളിൽ കൂടി തൊഴിൽ വിസ നിർത്തി വെച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സെയിൽസ് റെപ്രസെന്റേറ്റീവ് അല്ലെങ്കിൽ സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികളിലേക്കുള്ള വിസകൾ ഇനി വിദേശികൾക്ക് അനുവദിക്കില്ല.നിലവിൽ ഒമാനിൽ ഈ രണ്ട് വിസകളിലും തുടരുന്നവർക്കും വിസ പുതുക്കി ലഭിക്കില്ല.

Read also: എയര്‍ഇന്ത്യയുടെ സൗജന്യ ബാഗേജ് പരിധിയിൽ മാറ്റം

നേരത്തെ സ്വദേശിവത്കരണം നടപ്പാക്കിയ തസ്തികകളിൽ വിസ പുതുക്കി നൽകിയിരുന്നെങ്കിലും പുതിയ രണ്ട് തസ്തികകളിലും അതുണ്ടാകില്ല. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികൾ നിലവിൽ ഈ ജോലികളിൽ രാജ്യത്ത് തുടരുന്നുണ്ട്. വിസാ കാലാവധി പൂർത്തിയാകുന്നതോടെ ഇവർക്ക് രാജ്യത്തുനിന്ന് മടങ്ങേണ്ടിവരും.

shortlink

Related Articles

Post Your Comments


Back to top button