
കാക്കനാട്: ഫിറ്റ്‌നസും പെര്‍മിറ്റും ഇന്‍ഷുറന്‍സും ഇല്ലാതെ കെഎസ്ഇബി ഉപയോഗിച്ചു വന്ന അനധികൃത വാഹനം മോട്ടര്‍ വാഹന വകുപ്പ്, സെക്ഷന്‍ ഓഫിസില്‍ നിന്നു കസ്റ്റഡിയിലെടുത്തു. മാസങ്ങളായി വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചു വന്ന കാറാണ് കെഎസ്ഇബിയുടെ പാലാരിവട്ടം സെക്ഷന്‍ ഓഫിസില്‍ നിന്നു പിടികൂടിയത്.
ഇന്നലെ നടന്ന ഒഴിവുദിന പരിശോധനയില്‍ ഇതുള്‍പ്പെടെ 34 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. നിരത്തിലിറക്കാനാകാത്ത വിധം ശോചനീയാവസ്ഥയിലായ വാഹനം നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി വിവരംലഭിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. കാറിന്റെ അകത്തും പുറത്തും ഇലക്ട്രിക് സാമഗ്രികളും ഉണ്ടായിരുന്നു. നമ്പര്‍ പ്ലേറ്റ് നിറം മാറ്റിയ നിലയിലായിരുന്നു.
Post Your Comments