Jobs & VacanciesLatest NewsNewsEducation & Career

എൻജിനീയറിങ് ബിരുദധാരികൾക്ക് കരസേനയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കും കരസേനയിൽ അവസരം. 55–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 26–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിനും അവിവാഹിതരായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും(നോൺ ടെക്‌നിക്കൽ എൻട്രി)അവസരമുണ്ട്. ഇവർ ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിജ്ഞാപാനത്തിലെ പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ് കോഴ്സ് ആരംഭിച്ച് 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം. എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് ഉൾപ്പെടെ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ നടക്കുക.

Also read : ഒരു വയസുകാരന് സമ്മാനമായി ലഭിച്ചത് ഒരു മില്ല്യൺ യുഎസ് ഡോളർ!

2020 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും,പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു (നോൺ ടെക്‌നിക്കൽ എൻട്രി) രണ്ടു ഒഴിവുകളുമാണുള്ളത്. ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത നേടും. തുടർന്ന് ലഫ്റ്റനന്റ് റാങ്കിൽ നിയമനം.

വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.joinindianarmy.nic.in/

അവസാന തീയതി: ഫെബ്രുവരി 20

shortlink

Related Articles

Post Your Comments

Related Articles


Back to top button