ഒരു പ്രത്യേക ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധങ്ങളായ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലര്‍ജി അഥവാ ഫുഡ് അലര്‍ജി. തീരെ നിസാരമായവ മുതല്‍ അതീവ ഗുരുതരമായവ വരെയുള്ള ലക്ഷണങ്ങള്‍ ഇതിനുണ്ട്. ചിലപ്പോള്‍ മരണഹേതുവാകാനും മതി. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിന്റെ വളരെ കുറഞ്ഞ അളവില്‍ പോലുമുള്ള ഉപഭോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.മുതിര്‍ന്നവരില്‍ 2.5 ശതമാനം പേരിലും കുട്ടികളില്‍ 6 മുതല്‍ 8 ശതമാനം വരെ പേരിലും ഫുഡ് അലര്‍ജി ഉള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ ഫുഡ് അലര്‍ജിയുടെ കാര്യമാണിത്.
ഇതിലും വളരെ കൂടുതല്‍ പേര്‍ക്ക് ആഹാരം വയറ്റില്‍ പിടിക്കാത്ത ഒരവസ്ഥ കണ്ടുവരാറുണ്ട്. ഫുഡ് ഇന്‍ടോളറന്‍സ് എന്ന ഈ അവസ്ഥയെ പലപ്പോഴും ഫുഡ് അലര്‍ജിയായി തെറ്റിദ്ധരിക്കാറുണ്ട്. ഫുഡ് ഇന്‍ടോളറന്സിന് ഉത്തമോദാഹരണമാണ് ലാക്ടോസ് ഇന്‍ടോളറന്സ്.
ഒരാളുടെ ദഹനവ്യവസ്ഥയില്‍ പാലിലെയും പാല്‍ ഉത്പന്നങ്ങളിലെയും പ്രോട്ടീന്‍ ദഹിപ്പിക്കുവാനാവശ്യമായ എന്‍സൈമുകള്‍ സ്വാഭാവികമായിത്തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇത്തരക്കാരില്‍ വയറിളക്കം, വായുക്ഷോഭം, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ചൈനീസ് ഭക്ഷണത്തോടുള്ള പൊരുത്തക്കേടാണ് മറ്റൊരു പ്രധാന പ്രശ്നം.
രുചി കൂട്ടാന്‍ വേണ്ടി ചൈനീസ് ഫുഡില്‍ ചേര്‍ക്കുന്ന മോണോസോഡിയം ഗ്ളൂട്ടമേറ്റ് എന്ന വസ്തുവാണ് ഇവിടെ വില്ലന്‍. ഈ വസ്തുവിന്റെ ഉപയോഗം ചിലയാളുകളില്‍ തലവേദന, തലകറക്കം, ശരീരമാസകലമുള്ള നീറ്റല്‍, നെഞ്ചെരിച്ചില്‍, പുറംവേദന എന്നിവയ്ക്കെല്ലാം കാരണമാകും.
Post Your Comments