അലഹബാദ്: ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിന് ബലാത്സംഗക്കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കി. ബലാത്സംഗ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ബിജെപി നേതാവിന് ജാമ്യം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി ഉയര്‍ത്തിയ വാദങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബലാത്സംഗത്തിന് പരാതി നല്‍കിയ യുവതി ദൃശ്യം പകര്‍ത്തി ബിജെപി നേതാവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കോടതി ജാമ്യം നല്‍കിയത്.
കന്യകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മാതാപിതാക്കളോടോ മറ്റൊരാളോടോ പറയുന്നതിന് പകരം യുവതി സ്പൈ ക്യാമറ വെച്ച നഗ്‌നചിത്രങ്ങള്‍ എടുക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്ത് അതുപയോഗിച്ച് ചിന്മയാനന്ദിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തതായും കോടതി പറഞ്ഞു. ചിന്മയാനന്ദിന്റെ ആത്മീയ സ്വഭാവത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബം നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കോടതി ആരോപണം ഉന്നയിച്ചു. ജസ്റ്റീസ് രാഹുല്‍ ചതുര്‍വേദിയാണ് ജാമ്യം അനുവദിച്ച് വാദങ്ങള്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ പെണ്‍കുട്ടിയും പിതാവും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നതെന്നും പറഞ്ഞു.
സെപ്തംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കൂടെയുള്ളവരും തന്നെ് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദയും വിദ്യാര്‍ത്ഥിനിക്കെതിരേ പരാതി നല്‍കിയിരുന്നു. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ഷാജഹാന്‍ പൂരിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗക്കേസിലെ പരാതിക്കാരി. ചിന്മയാനന്ദിനെതിരേയുള്ള ബലാത്സംഗ കേസിലും ബ്ലാക്ക് മെയിലിംഗ് കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments