KeralaLatest NewsIndia

8-ാം ക്ലാസ്സ് പഠനം പൂര്‍ത്തിയായവര്‍ക്ക് ബഹിരാകാശ ഗവേഷണ രംഗത്തേക്ക് പ്രവേശിക്കാന്‍ വന്‍ അവസരം, ഐഎസ്ആർഒ രജിസ്‌ട്രേഷൻ ആരംഭിച്ചു

പ്രവാസി ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ക്കും ഈ രജിസ്‌ട്രേഷനിലൂടെ യുവിക-2ന്റെ ഭാഗമാകാം. 8-ാം ക്ലാസ്സിലെ വിദ്യാഭ്യാസ മികവ് അടിസ്ഥാന മാനദണ്ഡമായിരിക്കും.

ന്യൂഡല്‍ഹി: യുവ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശാസ്ത്രപ്രതിഭകളെ വളര്‍ത്തി യെടുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ഐഎസ്‌ആര്‍ഒ. ‘യുവ വിഗ്യാനി കാര്യക്രം’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്.8-ാം ക്ലാസ്സ് പൂര്‍ത്തി യായവരും നിലവില്‍ 12-ാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കുമാണ് പദ്ധതിയില്‍ പങ്കെടുക്കാനാവുക. പ്രവാസി ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ക്കും ഈ രജിസ്‌ട്രേഷനിലൂടെ യുവിക-2ന്റെ ഭാഗമാകാം. 8-ാം ക്ലാസ്സിലെ വിദ്യാഭ്യാസ മികവ് അടിസ്ഥാന മാനദണ്ഡമായിരിക്കും.

ഒപ്പം പാഠ്യേതര രംഗത്തെ മികവുകളും പരിഗിക്കപ്പെടും.ഇന്നലെ മുതലാരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 24-ാം തിയതിവരെ തുടരും. https://www.isro.gov.in/update/22-jan-2020/young-scientist-programme-2020) പരിശീലനത്തിന്റെ ഭാഗമായി ഐഎസ്‌ആര്‍ഒ സന്ദര്‍ശനവും ശാസത്രജ്ഞ രുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കുമെന്നും ഐഎസ്‌ആര്‍ഒ അധികൃതര്‍ അറിയിച്ചു. തിരുവനന്തരപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം, ബംഗളൂരുവിലെ യു.ആര്‍. റാവു ഉപഗ്രഹ കേന്ദ്രം, ശ്രീഹരിക്കോട്ട ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എന്നിവടേയും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കും.

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗത്തെ മലയാള പരിഭാഷയില്‍ ഗുരുതര തെറ്റ് , വിശദീകരണം തേടി

യുവ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കായി മെയ് മാസം 11 മുതല്‍ 22 വരെയാണ് ബഹിരാകാശ രംഗത്തെ നൂതനമായ അറിവുകള്‍ , സാങ്കേതിക വിദ്യകള്‍, ശാസ്ത്രവും ബഹിരാകാശവും എന്നീ മേഖലകളിലുള്ള പരിശീലനം നല്‍കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാവിയില്‍ പരിശീലനം നേടാനും പഠിക്കാനും താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കലാണ് ലക്ഷ്യം. ഓരോ സംസ്ഥാ നത്തും കേന്ദ്ര ഭരണപ്രദേശത്തും നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ വീതമാണ് തെരഞ്ഞെടുക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button