കോഴിക്കോട്: മാനന്തവാടി മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ.
ഒരാളെ പരസ്യമായി അവഹേളിച്ചപ്പോള്‍ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ടോവിനോ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കളക്ടര്‍ക്കെതിരെ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിക്കണംമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കില്‍ കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നതെന്ന് എംഎല്‍എ പറയുന്നു.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ടൊവിനോ പ്രസംഗിച്ചത്. ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസില്‍ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവാന്‍ ടൊവിനോ നിര്‍ബന്ധിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവിയെങ്കിലും അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്.
കോളേജില്‍ വിദ്യാര്‍ഥികള്‍ കൂവുന്നത് സ്വാഭാവികമാണെന്നും അതിന് വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കേണ്ടതില്ലെന്നും എന്നും അഭിപ്രായം ഉയരുന്നു. വിഷയത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്. എന്തായാലും സംഭവത്തില്‍ ടൊവിനോയെക്കിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ നടപടി. പരസ്യമായി വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവീനോയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും പൊതു ജനമധ്യത്തിലും വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവും പരാതി നല്‍കിയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കി കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ പ്രധാന നടന്‍മാര്‍ ഉള്‍പ്പെടെ പല കലാകാരന്മാര്‍ക്കും ഇത് പോലെ കൂവല്‍ കിട്ടിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് അവരൊന്നും ജനങ്ങളോട് ഈ സമീപനം അല്ല എടുത്തത്. ടോവിനോ തന്റെ സീനിയറും ജൂനിയറും ആയ സഹ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസ്സിലാകും.ഇത് നോക്കി നിന്ന സബ് കളക്ടര്‍ അത് തടയേണ്ടത് ആയിരുന്നു അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോള്‍ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ക്യാമ്പസ്സില്‍ ചെന്നപ്പോള്‍ രണ്ട് കുട്ടികള്‍ എന്നെ കൂവിയപ്പോള്‍ നിങ്ങള്‍ എന്നെ കൂവിക്കൊളൂ ഞാന്‍ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ല എന്ന തക്കതായ മറുപടിയാണ് ഞാന്‍ കൊടുത്തത് ടോവിനോ കാട്ടിയ ഈ സമീപനം ഞാന്‍ എടുത്തില്ല ആയതിനാല്‍ ടോവിനോ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. സബ് കളക്ടര്‍ക്കെതിരെ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിക്കണം.
https://www.facebook.com/anwarsadathaluva/photos/a.1398227123775230/2801497093448219/?type=3&__xts__%5B0%5D=68.ARBCjvv6hTLjcU8wN3xdFEMdGJjSdf92W2zVm3ZsL0NTNfk4Kou_HsOCR2JF0mzUf3rAgs0hrMyqAclmK2JQqorZmQwLkL7n4vhPFQKS4ERvd5vNyLXrpHdUTgUhW-Busg_LphXHIZu_bqg81AzF00oCOUkQpgPLEl6eiGpfyi2fOje243yu4tjice0y9tli7wnkNoI1k5MFeInrhnMUEe6cIogt4e9DL11musLfu5cHD0BfqGfn5CjMu-H6mjZN4wNf8w-DFFrjhHu70I02TClte9Lv7zDiAEb0c0u7sHzXCZiR41AD39DzNZ-fvxEjkSJY1ue1IJa5OJweZ0Hu9RZ95D_1&__tn__=-R
Post Your Comments