KeralaLatest NewsNews

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടല്‍; പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ

തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന യുവാവ് പിടിയില്‍. യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഡ്രൈവര്‍ അറിയാതെയാണ് ഈ വിരുതന്റെ മോഷണം. എന്നിട്ട് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് കക്ഷിയുടെ പതിവ്. അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.പുതുക്കാട് സെന്ററിലും പാലിയേക്കര ടോള്‍പ്ലാസയിലും നിന്നാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരുന്നത്. ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ന്നയുടനെ ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് പതിവ്. പുതുക്കാട് സ്റ്റേഷനില്‍ മാത്രം ആറുപേരുടെ പണം കവര്‍ന്നതായി പരാതിയുണ്ട്. പുതുക്കാട് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

5000 മുതല്‍ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരില്‍നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞദിവസം ആലുവയിലുള്ള ബൈക്ക് യാത്രക്കാരന്റെ പണം കവര്‍ന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകയ്ക്കെടുത്ത് സുഖവാസകേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവെന്നും കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. അതിനാല്‍ അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

https://www.facebook.com/keralapolice/photos/a.135262556569242/2646709078757898/?type=3&__xts__%5B0%5D=68.ARBfYXzdt5LGg5dMG2vN8igTbcRFfMY9G61-RoDa3fcAMvBZI5pHpKgRaQL-EYqjetcJdN_s5gdZv8ossi8KYEi9RPvg8_JVo6nD4f-3aNEYPA8ZkHbecTH_ju2NunyB2ziqCQBJHfZuHoVKH99IrEzLvuIkMSWrFx9JLvkFIIgEXj9ANuDqI1AspuxUWEP7T80QxuDvQfvOImAbxdYwO4lH4yYNmEUkAt_WUUAvTHOS9n2UZbFAit7oSAOhuuLzp6JfRr3euLceqVLA4AsBZNiLxmJAm705UTHoXteBJa3Uqk9n_nD77Buzs9L2UAi3eWPM3SpOa9uhy5DsHSosW3da4Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button