Latest NewsIndiaNews

എല്ലാവർക്കും മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ല; വിമർശനവുമായി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. എന്‍പിആര്‍ മുൻപും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങള്‍ സാധാരണയായിരുന്നുവെന്നും ബിജെപി എന്‍പിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ബിജെപി എന്‍പിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്. എന്‍പിആറിലും ഹിന്ദു- മുസ്ലിം എന്ന വിവേചനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.

Read also:ജമ്മു കശ്മീരില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാല്‍ ജനങ്ങളെ എന്‍പിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുകയാണ്. രാജ്യത്ത് 50-60 കോടി ജനങ്ങളുണ്ട് അവര്‍ക്കെല്ലാം അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button