News

കൊറോണ വൈറസ്: ചൈന സന്ദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇ: ചൈനയില്‍ അടുത്തിട സന്ദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും അവധി പ്രഖ്യാപിച്ച് യുഎഇ. വൈറസ് ബാധ തടയാനാണ് യുഎഇയിലെ സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും രണ്ടാഴ്ചത്തെ അവധി അനുവദിക്കാന്‍ ഉത്തരവിട്ടത്.

കൊറോണ വൈറസ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും രാജ്യത്ത് നിന്ന് എത്തിയ തീയതി മുതല്‍ 14 ദിവസത്തേക്ക് അവധി അനുവദിക്കാന്‍ സര്‍ക്കുലര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എമറാത്ത് അല്‍ യൂം പറഞ്ഞു. എമിറേറ്റില്‍ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വിശദീകരിച്ച് അബുദാബിയിലെ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് മാതാപിതാക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണങ്ങളോ മറ്റ് ശ്വസന പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യക വാര്‍ഡുകളിലേക്ക് മാറാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ പരിസരം സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യ പരിസ്ഥിതി പ്രതിരോധ മന്ത്രാലയം, അബുദാബിയിലെ ആരോഗ്യവകുപ്പ്, ദുബായ് ആരോഗ്യവകുപ്പ്, അബുദാബി പൊതുജനാരോഗ്യ കേന്ദ്രം എന്നിവ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button