കൊച്ചി: കൊറോണ എന്ന മാരക വൈറസ് ചൈനയില്‍ നിന്ന് ലോകം മുഴുവനും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ ചൈനീസ് യുവതി കേരളത്തില്‍. കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന 28 കാരിയോട് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പൊലീസും നിര്‍ദേശം നല്‍കി. കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്‌ഡോങില്‍ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. അതായത് ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സമയാണ് യുവതി കേരളത്തിലെത്തിയത്. വാരണാസി സന്ദര്‍ശിച്ച ശേഷമാണ് അവര്‍ കേരളത്തിലെത്തിയത്.
read also : കൊറോണ വൈറസ്; ചൈനയില്‍ മരണം 361 ആയി, മറ്റൊരു സുപ്രധാന നഗരംകൂടി വൈറസ് ഭീതിയില്‍
അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28 കാരി ബംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.കഴിഞ്ഞ ദിവസം കേരളത്തില്‍ രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘത്തിലുണ്ടായിരുന്ന, ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയിലാണ് രോഗ ബാധ കണ്ടെത്തിയത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ സ്വദേശിനിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗം വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
Post Your Comments