ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപൂലീകരണ നീക്കവുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മന്ത്രിസഭാ വിപൂലീകരണം ഫെബ്രുവരി ആറിന് നടക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും വ്യാഴാഴ്ച നടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. ബംഗളൂരുവില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാവിലെ 10. 30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് മന്ത്രിസഭാ വിപൂലീകരണം ആരംഭിക്കുക.13 എംഎല്‍എമാരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച് ജയിച്ച 10 എംഎല്‍എമാരും , 1 കോണ്‍ഗ്രസ് എംഎല്‍എയും , 2 ജെഡിഎസ് എംഎല്‍മാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ALSO READ: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ അര്‍ധരാത്രി വെടിവയ്പ്; വിശദാംശങ്ങൾ ഇങ്ങനെ
കര്‍ണാടകയില്‍ കഴിഞ്ഞ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിെന്റ കാലത്ത് ഭരണ കക്ഷിയില്‍ നിന്ന് കൂറുമാറിയതിനെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കുകയും പിന്നീട് ബി.ജെ.പിയിലെത്തുകയും ചെയ്ത പത്ത് പേരും മന്ത്രിസഭയില്‍ ഇടം നേടും.
Post Your Comments