Latest NewsKeralaNews

ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീടിന് നേരെ ആക്രമണം

തൃശൂര്‍•കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീട് ഉള്‍പ്പടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ജനജാഗരന്‍ സമിതി നടത്തിയ സിഎഎ അനുകൂല സമ്മേളനത്തോട് സഹകരിച്ചവരുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീടും ആക്രമിക്കപ്പെട്ടു. കൂടാതെ ഇടവിലങ്ങ് പഞ്ചായത്ത് അംഗം സുരേഷ് ബാബുവിന്റെ സ്‌കൂട്ടര്‍ , അനില്‍കുമാറിന്റെ കാര്‍, വലിയപറമ്പില്‍ ഉണ്ണികൃഷ്ണന്റെ ബുള്ളറ്റ് എന്നിവയും അക്രമികള്‍ നശിപ്പിച്ചു .വീടുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button