മുഖക്കുരു ആണ് ടീനേജിന്റെ പ്രധാനപ്രശ്നം. ഫാസ്റ്റ് ഫുഡ് ലോകത്ത് മുഖക്കുരു വന്നില്ലെങ്കിലേ അതിശയമുള്ളൂ. എന്നാല്‍, ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തുനിന്ന് വാങ്ങി കഴിക്കാതിരിക്കാനും വയ്യ. മുഖക്കുരു മാറ്റാന്‍ കെമിക്കല്‍ അടങ്ങിയ ക്രീമുകളാണ് പലരും ഉപയോഗിക്കുന്നത്.
എന്നാല്‍, അതിന്റെയൊന്നും ആവിശ്യമില്ല. നിങ്ങളുടെ വീട്ടില്‍ തന്നെ അതിനുള്ള പരിഹാരം ഉണ്ട്. വീട്ടലിരുന്നു ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകളാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. മുഖം ഇടയ്ക്കിടെ കഴുകുന്നത് നല്ല പരിഹാരമാണ്. എന്നാല്‍, മേക്ക്അപ് ഇട്ട് പുറത്തുപോകുന്നവര്‍ക്ക് അത് സാധിക്കാതെ വരും.
വീട്ടിലെത്തിയാല്‍ മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ചത് മുഖക്കുരുവില്‍ ഉരസുക. ട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റിരിയയെ നീക്കാന്‍ സഹായിക്കും.
മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.മുഖത്തെ എണ്ണമയം കുറയ്ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്. പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച് പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.
ചൂടുകുരുവിനെ ഇല്ലാതാക്കാനും ഈ വിദ്യ ഉത്തമമാണ്. മുഖത്ത് തേന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തേന്‍ ബാക്റ്റീരിയയെ നശിപ്പിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്ബ് അല്‍പം തേന്‍ മുഖത്ത് പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.
Post Your Comments