Latest NewsKeralaNews

ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം;സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം സംബന്ധിച്ച് സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍. പ്രമേയ നോട്ടീസ് സ്പീക്കറുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണെന്നും അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയത്. നിയമസഭയില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ പറയാനില്ലെന്നും സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ്, സര്‍ക്കാര്‍ എതിര്‍ത്തതോടെ സഭയുടെ കാര്യോപദേശക സമിതി (ബിഎസി) യോഗം തള്ളിയിരുന്നു

നയപ്രഖ്യാപനത്തില്‍ തനിക്കു വിയോജിപ്പുള്ള ഭാഗങ്ങളും മുഖ്യമന്ത്രിയുടെ ആവശ്യത്തിനു വഴങ്ങി ഗവര്‍ണര്‍ വായിച്ചതോടെ തന്നെ അദ്ദേഹത്തിനെതിരായ പ്രമേയം അപ്രസക്തമായെന്നാണു സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ അഭ്യര്‍ഥനയും മന്ത്രിസഭയുടെ അധികാരവും അതുവഴി ഗവര്‍ണര്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാദമിങ്ങനെയാണ്, ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉളളടക്കമുള്ള പ്രമേയം അനുവദിക്കരുതെന്നു നിയമസഭാചട്ടം 132(2) നിഷ്‌കര്‍ഷിക്കുന്നു. അതിനു തുനിഞ്ഞാല്‍ ഗവര്‍ണര്‍ക്ക് അനുകൂലമായ ജനവികാരത്തിനേ വഴിവയ്ക്കൂ. ഗവര്‍ണറുമായി ഏറ്റുമുട്ടലിലേക്കു സര്‍ക്കാരിനെ നയിക്കുന്ന പ്രമേയം സഭ ഇപ്പോള്‍ പരിഗണിക്കേണ്ട ആവശ്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button