കൊച്ചി: റോഡുകൾ തകർന്നു അപകടങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിത്വം ആർക്കെന്നു വ്യക്തത വരുത്തിയിരിക്കുകയാണ് കോടതി. റോഡ് തകര്‍ച്ചക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉത്തരവാദികൾ എന്ന് കോടതി പറഞ്ഞു. അങ്ങനെ അവർക്കുമേൽ ഉത്തരവാദിത്തം ചുമത്തി നടപടി ഉറപ്പാക്കുന്ന നയം വേണമെന്ന് ഹൈകോടതി വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ഹരജികളിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇത് സംബന്ധിച്ച നിലപാടും ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
പൊതുമരാമത്ത് റോഡുകള്‍ 2019 ഡിസംബര്‍ 31നകവും കൊച്ചി കോര്പറേഷന് റോഡുകള്‍ 2020 ജനുവരി 31നകവും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായി കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന പാതകളും പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമായെങ്കിലും കൊച്ചി കോര്‍പറേഷനു കീഴിലെ 30 ശതമാനത്തിലേറെ റോഡുകളുടെ ശോച്യാവസ്ഥ തുടരുന്നതായി അമിക്കസ്ക്യൂറിമാരുടെ റിപ്പോര്‍ട്ട് വിലയിരുത്തി കോടതി ചൂണ്ടിക്കാട്ടി.
ALSO READ: കൊറോണ ബാധ: ചൈനയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ
2019 ഡിസംബര്‍ 12ന് ബൈക്ക് യാത്രികനായ യദുലാല്‍ പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചതിെന്റ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
Post Your Comments