ന്യൂഡല്‍ഹി: ഷബീന്‍ ബാഗിൽ നടന്ന വെടിവെയ്പ്പിൽ പ്രതികരണവുമായി കോൺഗഗ്രസ്. വെടിവയ്പുകാരന്‍ മാറുന്നുണ്ടെങ്കിലും ആ ആശയം വീണ്ടും നിറയൊഴിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ജില്‍ വ്യക്തമാക്കി. വെടിവയ്ക്കുന്നയാള്‍ മാറി, പക്ഷേ കാഞ്ചിവലിക്കുന്ന പ്രത്യയശാസ്ത്രം 1948 ലും 2020 ലും അതേപടി തുടരുന്നു. വെടിവയ്ക്കൂ’- ഇന്ത്യയുടെ വളര്‍ച്ചയെ വലിച്ചെടുക്കേണ്ട കൈകളില്‍ ഇപ്പോള്‍ നിറതോക്കുകളാണ്. മേക് ഇന്‍ ഇന്ത്യക്കു പകരം ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്തുന്നതിനാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments