വുഹാന്‍: മരണവൈറസ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 324 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വിമാനം ശനിയാഴ്ച രാവിലെ 7.30 ഓടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം.യാത്രക്കാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള 14 ദിവസത്തെ നിരീക്ഷണ കാലയളവില്‍ താമസിക്കുന്നതിനായി ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ മനേസറില്‍ കരസേന പ്രത്യേക ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.
വുഹാനില്‍ 75,000ലധികം പേര്‍ക്ക് വൈറസ് ബാധിച്ചതായി പുതിയ പഠനം
മുന്നൂറ്റന്പതോളം പേര്‍ക്ക് താമസിക്കാവുന്നതും ഡോക്ടര്‍മാരടക്കം വിദഗ്ധരുടെ സേവനമുള്ളതുമായ ക്യാന്പുകളാണിത്. വുഹാനില്‍നിന്നു വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ജംബോ 747 വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ചൈനയിലേക്കു തിരിച്ചത്. ആറു മണിക്കൂര്‍ യാത്രയ്ക്കുശേഷം വുഹാനില്‍ എത്തിയ വിമാനം ഇന്ത്യക്കാരുമായി ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ഡല്‍ഹിയിലേക്കു പുറപ്പെട്ടത്.
Post Your Comments