സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന മുഖേന വിവിധ രാജ്യങ്ങളിലേക്ക് അദ്ധ്യാപകരെയും ഓട്ടോമൊബൈൽ സർവീസ് അഡൈ്വസർ/ കൺസൾട്ടന്റുമാരെയും തെരഞ്ഞെടുക്കുന്നു.
ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.ഇ./ ഐസിഎസ്ഇ സ്‌കൂളിൽ രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വഴുതയ്ക്കാടുള്ള ഒഡെപെക്ക് ഓഫിസിൽ ഇന്റർവ്യൂ നടത്തും.
ഒമാനിലെതന്നെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് ഓട്ടോമൊബൈൽ സർവീസ് അഡൈ്വസർ/ കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് മൂന്നു വർഷ ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചീനിയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ രണ്ടു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി രണ്ടിനു രാവിലെ 10ന് വഴുതയ്ക്കാട് ഒഡെപെക്ക് ഓഫിസിൽ ഇന്റർവ്യൂ നടത്തും.
യുഎഇയിലെ പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം വഴുതയ്ക്കാട് ഒഡെപെക്ക് ഓഫീസിൽ ഇന്റർവ്യൂ നടത്തും. സി.ബി.എസ്.ഇ./ഐസിഎസ് സ്‌കൂളിൽ രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായാണ് അഭിമുഖം.
യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഫെബ്രുവരി ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകുന്നതാണ്. ഒഴിവുകളും ഇന്റർവ്യൂവും സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712329440/41/42/9061439675
Post Your Comments