തിരുവനന്തപുരം: ഹാസ്യത്തില്‍ ചാലിച്ച ഉപദേശങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേനായ വൈദികനാണ് കാപ്പിപ്പൊടി അച്ചന് എന്ന് പൊതുവെ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍. ഹാസ്യം നിറഞ്ഞ പ്രഭാഷണം ഒക്കെയാണെങ്കിലും പലപ്പോഴും അത് വിവാദങ്ങളില്‍ എത്തി നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എറ്റവും അവസാനാമായി പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ടിപ്പു സുൽത്താനെതിരെ അദ്ദേഹം ചില പരാമർശങ്ങൾ നടത്തിയിരുന്നു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.കുടുംബ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. അതേസമയം ഇതിനെതിരെ കടുത്ത സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് വീഡിയോയിലുമടക്കം വലിയ രീതിയിൽ പ്രതിഷേധം നടന്നു. പലതും ഫേക്ക് അകൗണ്ടിൽ നിന്നായിരുന്നു അശ്ലീലവും അസഭ്യവും കലർന്ന പരാമർശങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്ന് ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് ഫാ. ജോസഫ്.
തന്റെ പരമാർശം മനപ്പൂര്‍വം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞുപോയതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലെ ഫാദര്‍ വ്യക്തമാക്കുന്നുഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതെന്നാണ് അച്ഛന് വ്യക്തമാക്കുന്നത്.ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊല്ലുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം.
ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണു മറുപടി പറഞ്ഞത്.ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ചു നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികളാണ് മലബാറിലെ വിശ്വാസികളാണ് ക്രിസ്ത്യൻ കുട്ടികളെ മറ്റു മതസ്ഥർ വിവാഹം കഴിക്കുന്നതായി തന്നോട് പറഞ്ഞതെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തിലും ജോസഫ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.
Post Your Comments