ചിക്കാഗോ: അമേരിക്കയില്‍ അറുപതുകാരന് ഭാര്യയില്‍ നിന്നും കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് ബാധ ആദ്യാമായാണ് റിപ്പോര്‍ട്ട് ചെയുന്നത്. ചിക്കാഗോയിലാണ് രോഗം സ്ഥിതീകിച്ചിരിക്കുന്നത്.
വുഹാനില്‍നിന്നും കൊറോണ വൈറസ് ബാധിച്ച് നാട്ടിലെത്തിയ ചിക്കാഗോ സ്വദേശിയായ സ്ത്രീയുടെ അറുപതുകാരനായ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്ന് ചിക്കാഗോ ആരോഗ്യ വിഭാഗം അറിയിച്ചു. ഭാര്യ ചിക്കാഗോയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാനായാണ് ഇവര്‍ വുഹാനില്‍ പോയത്.
ഇല്ലിനോയിസില്‍ കൊറോണ രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 21 പേര്‍ നിരീക്ഷണത്തിലുമുണ്ട്. യുഎസില്‍ ആകെ ആറു പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 165 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.
ചൈനയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ 170 പേരാണ് മരിച്ചത്. ഹുബൈ പ്രവിശ്യയില്‍ 24 മണിക്കൂറിനുള്ളില്‍ പുതുതായി 38 മരണം റിപ്പോര്‍ട്ടു ചെയ്തു. ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7711 ആയി ഉയര്‍ന്നു.
അതേ സമയം കൊറോണ വൈറസ് ബാധ പടരുന്ന സഹചര്യത്തില്‍ ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കകം ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും കുവൈത്തിലേക്ക് ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Post Your Comments