ചെന്നൈ:കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ പുസ്തകപ്രകാശനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. പുസ്തക പ്രകാശനത്തിന് അനുവദിച്ച വേദി അനുവദിച്ചത് റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്‍. ടിഎം കൃഷ്ണയുടെ ‘സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്താനുള്ള അനുമതിയാണ് റദ്ദാക്കിയത്.
കര്‍ണാടക സംഗീതത്തിലെ പ്രാഥമിക താളവാദ്യ ഉപകരണമായ മൃദംഗത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പറയുന്നതാണ് സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ് എന്ന പുസ്തകം. ദലിത്, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഐതിഹാസിക മൃദംഗം കലാകാരന്‍മാരുടെ ജീവിതമാണ് പുസ്തകം പറയുന്നത്.
പുസ്തകത്തിനെക്കുറിച്ച് ദേശീയ പത്രത്തില്‍ വന്ന നിരൂപണത്തിനു പിന്നാലെയാണ് നടപടി. മൃദംഗം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പുസ്തകം. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായി സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാധ്യതയുള്ള പരിപാടികള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കലാ ക്ഷേത്രയുടെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. ബിജെപി വിമര്‍ശകനായ ടി എം കൃഷ്ണ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെയുള്ള നടപടി വന്നിരിക്കുന്നത്.
എന്നാല്‍ സത്യം ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന് ടി എം കൃഷ്ണ പ്രതികരിച്ചു പുസ്തകത്തിലെ ചില വിവരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, സത്യം ആര്‍ക്കും നിരസിക്കാനില്ല. സത്യം മനസ്സിലാക്കാതെ ഒരു സമൂഹത്തിന് നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments