എടക്കര: പ്രതിശ്രുത വധു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബയാണ് (25) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. എടക്കര വില്ലേജ് ഓഫിസിനു സമീപം, ജോലി ചെയ്യുന്ന വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം.
ഷീബയുടെ വിവാഹം മാര്‍ച്ച് 30ന് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന്. മാതാവ് ശാരദ. സഹോദരങ്ങള്‍: അഞ്ജു, സുഭാഷ്, സുബീഷ്, ബിനീഷ്
Post Your Comments