ദുബായ് : സ്‌നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന ഒരു അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്‌കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം ആരുടേതാണെന്നന്വേഷിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കൊച്ചു കുട്ടികളെ ഓരോരുത്തരെയായി പേര് വിളിച്ച് കുശലാന്വേഷണം നടത്തുന്ന അറബിക് അധ്യാപികയുടെ വിഡിയോ ട്വീറ്റ് ചെയ്താണ് ഷെയ്ഖ് മുഹമ്മദിന്റെ അന്വേഷണം.
ഈ വനിത ഏത് സ്‌കൂളിലെ അധ്യാപികയാണെന്നും ആരാണ് ഈ അധ്യാപിക എന്നുമാണ് യുഎഇ ഭരണാധികാരി അധ്യാപികയെ അന്വേഷിക്കുന്നത്. സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ നിന്ന് അധ്യാപിക രാവിലെ കുട്ടികളെ സ്വീകരിക്കുന്നതാണ് വിഡിയോ. ഇതില്‍ അവരുടെ മുഖം കാണിക്കുന്നില്ല അധ്യാപികയുടെ ശബ്ദം മാത്രമേയുള്ളൂ. സ്‌നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്‌കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം.
സന്തോഷമുള്ള സുപ്രഭാതം, പുഞ്ചിരിയുടെ പ്രഭാതം എന്നൊക്കെ കുട്ടികളും അധ്യാപികയും പറയുന്നുണ്ട്. ചിരിക്കാത്ത കുട്ടികളോട് എന്താണ് കുഞ്ഞേ, ചിരിക്കൂ, സന്തോഷിക്കൂ, എനിക്കത് കാണണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഒരു കൊച്ചുകുട്ടി താന്‍ മൈലാഞ്ചിയിട്ടു എന്ന് പറഞ്ഞു കൈ നീട്ടി കാണിക്കുമ്പോള്‍, ഓ, ആണോ എന്ന് ചോദിച്ച് അവരും സന്തോഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ സ്‌നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന ആ അധ്യാപികയെ തേടിയിറങ്ങിയിക്കുകയാണ് യുഎഇ ഭരണാധികാരി.
بداية يوم دراسي في الامارات … البداية تكون مختلفة عندما تكون مع مدرّسة تحمل روحا جميلة … وكلمة طيبة … وابتسامة صادقة .. وتفاؤلا وطاقة ايجابية حقيقية تبثها لأبنائها وأحبابها الطلبة … نبحث عنها لمن يعرفها ؟ pic.twitter.com/xkIqI0p132
— HH Sheikh Mohammed (@HHShkMohd) January 29, 2020
ഇത്തരത്തില്‍ മനോഹരമായ അഭിവാദ്യവുമായി വരവേല്‍ക്കുന്ന അധ്യാപകര്‍ നിങ്ങള്‍ക്കുണ്ടാകുമ്പോള്‍ നിങ്ങളുടെ സ്‌കൂള്‍ ആരംഭം സന്തോഷകരവും നന്മനിറഞ്ഞതുമാകുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് വിഡിയോ പങ്കുവച്ചു ട്വീറ്റു ചെയ്തു. ഒരു നല്ല വാക്ക്, ആത്മാര്‍ഥമായ പുഞ്ചിരി…വിദ്യാര്‍ഥികള്‍ക്ക് സന്തോഷം പകരുന്ന ഊര്‍ജം സമ്മാനിക്കുകയാണ് ഈ അധ്യാപിക ചെയ്യുന്നത്. ഇവരെയാണ് ഞാന്‍ അന്വേഷിക്കുന്നത് എന്ന് അദ്ദേഹം കുറിച്ചു
Post Your Comments