ന്യൂഡല്‍ഹി: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി തള്ളി. കേസ് തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. അനുരാധ പഡ്വാളുടെ മകളാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരത്ത് താമസിക്കുന്ന കര്‍മ്മല മോഡെക്സാണ് ജില്ലാ കുടുംബ കോടതിയെ സമീപിച്ചത്.
യുവതിക്ക് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു. അതേസമയം യുവതിയുടെ വാദം ഇങ്ങനെ, അനുരാധയും അരുണ്‍ പഡ്വാളും 1969 ലാണ് വിവാഹിതരായത്.1974ല്‍ കര്‍മ്മല ജനിച്ചു. സംഗീത ജീവിതത്തിലെ തിരക്കുകള്‍ കാരണം വേണ്ട ശ്രദ്ധ നല്കാന് സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്-ആഗ്നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നായിരുന്നു യുവതിയുടെ അവകാശവാദം.
ഡി രാജയും ബിനോയ് വിശ്വവും ഡൽഹിയിൽ പൊലീസ് കസ്റ്റഡിയില്‍
എന്നാൽ തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും ഇത്തരം ബാലിശമായ കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും നേരത്തെ അനുരാധ പറഞ്ഞിരുന്നു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗായികയുടെ പ്രതികരണം.
Post Your Comments