സാംസങിന്റെ ഗാലക്‌സി ടാബ് എസ് 6 5ജി പുറത്തിറക്കി. ഇന്ത്യയില്‍ 60,500 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യ ഉള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. ലോകത്ത് ആദ്യമായി പുറത്തിറങ്ങുന്ന 5ജി ടാബ് ലെറ്റ് ആണ് ഗാലക്‌സി ടാബ് എസ് 6 5ജി. 10.5 ഇഞ്ച് സൂപ്പര്‍ അമലോയിഡ് ഡിസ്‌പ്ലേ ആണ് ഗാലക്‌സി ടാബ് എസ് 6 5ജിയ്ക്കുള്ളത്.
നാല് സ്പീക്കറുകള്‍ ഉള്‍പ്പെടുന്ന ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനവും ടാബിനുണ്ട്. റിയല്‍ടൈം 4കെ ബ്രോഡ്കാസ്റ്റിങ് സൗകര്യവും ടാബില്‍ ലഭ്യമാവും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ആണ് പ്രൊസസര്‍. ആറ് ജിബി റാം ശേഷിയില്‍ 128 ജിബി സ്റ്റോറേജുണ്ട്. ആന്‍ഡ്രോയിഡ് 10 ആണ് ഒഎസ്. സാംസങിന്റെ വണ്‍ യുഐ 2.0 ടാബിനെ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നു. 7040 എംഎഎച്ച ആണ് ബാറ്ററിയുടെ പവർ.
Post Your Comments