ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ഇതുവരെ 132 പേര്‍ കൊല്ലപ്പെടുകയും ലോകമെമ്പാടുമുള്ള 6,000 ത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ആദ്യ കേസ് യുഎഇയില്‍ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗബാധിതരുടെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും അവര്‍ ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വൈറസ് ബാധിതരെക്കുറിച്ച് നേരത്തേ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാജ്യത്തെ എപ്പിഡെമോളജിക്കല്‍ അന്വേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുവായ ആരോഗ്യസ്ഥിതി ആശങ്കയ്ക്ക് കാരണമാകില്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു. ലോകാരോഗ്യ സംഘടന അംഗീകരിച്ച ശാസ്ത്രീയ ശുപാര്‍ശകള്‍, വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ അധികാരികളുമായും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് MoHAP സ്ഥിരീകരിച്ചു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments