Latest NewsKeralaNews

യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഇനി സിനിമയിലുണ്ടാകില്ല; പുതിയ ഉത്തരവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഇനി സിനിമയിലുണ്ടാകില്ല. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി.

മാത്രവുമല്ല പോലീസുകാര്‍ സിനിമാതാരങ്ങളോടൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍ പാരതിക്കാരെ ശ്രദ്ധിച്ചതും ഇല്ല. പിന്നെ സെല്‍ഫി എടുക്കലില്‍ സിനിമാക്കാര്‍ തന്നെ പരാതിയുമായി വന്നു. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. പിന്നീട് സി.ഐ. ഇടപെട്ടാണ് പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.

പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിങ്ങ് പാടില്ലെന്ന് എ.ഡി.ജി.പി.മാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവരെ അറിയിച്ചു. പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവജാഗ്രതാ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് സി.ഐ.മാരെയാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button