Latest NewsIndia

മഹാരാഷ്ട്രയിലും നിര്‍ഭയ മോഡല്‍ പീഡനം; പീഡിപ്പിച്ച ശേഷം ഇരുമ്പു ദണ്ട് സ്വകാര്യഭാഗത്ത് കയറ്റിയ പെണ്‍കുട്ടി ഗുരുതരാവസ്‌ഥയില്‍

സംഭവത്തില്‍ പ്രതിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്‌റ്റില്‍.ജനുവരി 22നാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

നാഗ്‌പുര്‍: ഡല്‍ഹിയിലെ നിര്‍ഭയയെ അനുസ്‌മരിപ്പിച്ച്‌ മഹാരാഷ്ട്രയിൽ പത്തൊന്‍പതുകാരിക്കുനേരേ അതിക്രൂരപീഡനം. വായില്‍ തുണിതിരുകി ബലാത്സംഗത്തിനിരയാക്കിയശേഷം രഹസ്യഭാഗത്ത്‌ ഇരുമ്പ് ദണ്ഡു കയറ്റിയതിനെത്തുടര്‍ന്ന്‌ പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ പ്രതിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്‌റ്റില്‍.ജനുവരി 22നാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

നാഗ്പൂരിലെ സ്പിന്നിംഗ് മില്ലില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന യോഗിലാല്‍ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സഹോദരനോടൊപ്പം വാടക വീട്ടിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. സഹോദരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്.രാത്രി മുറിയില്‍ പെണ്‍കുട്ടി തനിച്ചാണെന്ന് മനസിലാക്കിയ യോഗിലാല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

കണ്ടിട്ട് സഹിക്കുന്നില്ല, താടി നീട്ടിയ ഒമര്‍ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച്‌ ബിജെപി! , മഞ്ഞിൽ ഉല്ലസിക്കുന്ന ആളിന് എന്ത് വിഷമമെന്ന് സോഷ്യൽ മീഡിയ

പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത് പെണ്‍കുട്ടി ബോധരഹിതയായതോടെ ഇയാള്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. സംഭവം നടന്നു മൂന്നു ദിവസത്തിനുശേഷം വേദന സഹിക്കാതെ 24 നു പെണ്‍കുട്ടി വിവരം സഹോദരനോടു വെളിപ്പെടുത്തി. തുടര്‍ന്ന്‌ ഇരുവരും ചേര്‍ന്നു പോലീസില്‍ പരാതി നല്‍കി. ഗുരുതരനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്‌.

shortlink

Post Your Comments


Back to top button