നിരവധി സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് മിഷ്കിന്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘സൈക്കോ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനവിജയം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മിഷ്കിന് ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തിനിടയില്‍ മലയാളി നടി അനു ഇമ്മാനുവലിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മിഷ്കിന് വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത തുപ്പരിവാലനില് അനു ഇമ്മാനുവേലും ആന്‍ഡ്രിയയുമായിരുന്നു നായികമാര്‍. ആ ചിത്രത്തിലെ സെറ്റില്‍വെച്ച് അനുവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചായിരുന്നു മിഷ്കിന്റെ പരാമർശം. ഒരു എസ്കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഒരു കൂര്‍ത്തയായിരുന്നു അനു ഇമ്മാനുവലിന്റെ വേഷം. ആന്‍ഡ്രിയ അനുവിനോട് സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തപ്പോള്‍ തന്റെ കാര്യം നോക്കിയാല്‍ മതി എന്ന് അനു മറുപടി പറഞ്ഞിരുന്നു. ഇതുകേട്ട തനിക്ക് ദേഷ്യം വന്നെന്നും അപ്പോള്‍ കൈയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് എടുത്ത് അനുവിന്റെ തല തല്ലി പൊട്ടിച്ചേനെ എന്നുമാണ് മിഷ്കിൻ പറഞ്ഞത്. ജയറാം നായകനായ ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിലൂടെയാണ് അനു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ എത്തിയ അനു തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.
Post Your Comments