Latest NewsCricketNewsSports

ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ, അടിച്ചു തകർത്ത് രോഹിത് ശർമ്മ

ഹാമിൽട്ടൻ : മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു ജയം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ താരമായി. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ് അവസാന പന്തിൽ സിക്സർ പറത്തി ഇന്ത്യ വിജയം പിടിച്ചെടുത്തു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ‍് നേടിയത് 17 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തില്‍ 20 റൺസെടുത്തു. രോഹിത് ശർമ 15 ഉം കെ.എൽ. രാഹുൽ അഞ്ചും റൺസെടുത്തു. മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0).

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് 179 റൺസിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ട്വന്റി20യിലെ 20–ാം അർധസെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു. ന്യൂസിലൻഡിലെ ഇന്ത്യയുടെ ആദ്യ ട്വന്‍റി 20 പരമ്പര വിജയം കൂടിയാണിത്.

shortlink

Post Your Comments


Back to top button