മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവം; ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിൽ ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി. സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയ്ക്ക് ആണ് യാത്രാ വിലക്കേർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്. വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്.

സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ നേരത്തെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ഇന്‍ഡിഗോ വിലക്കിയിരുന്നു. ആറ് മാസത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കുനാൽ കംറക്ക്‌ വിലക്കേർപ്പെടുത്തിയത്.

ALSO READ: ഗവർണർ എന്തു പറയും? എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന്

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Share
Leave a Comment