മുഖത്തെ മൃതകോശങ്ങളെ അകറ്റാന്‍ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാര്‍ഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്താല്‍ തിളക്കവും മൃദുത്വവും ലഭിക്കും.
മുഖത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും 2 ടേബിള്‍സ്പൂണ്‍ ഫേഷ്യല്‍ ക്ലെന്‍സറും അല്‍പം തേനും ചേര്‍ത്തു മുഖത്തിടാം.
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേര്‍ത്തു ചൂടാക്കിയാല്‍ ഷുഗര്‍ വാക്സ് റെഡി.
ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാന്‍ ആവശ്യത്തിന് ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേര്‍ത്തു ശരീരം മുഴുവന്‍ പുരട്ടി 5 മിനിറ്റിനുശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.
പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്തു കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും. പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്തു ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.
Post Your Comments