ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാനാകുമെന്നാണ് ആപ്പും , കെജ്രിവാളും പറയുന്നത്.
സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആം ആദ്മി പാർട്ടി പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം.
ഓരോ വോട്ടറെയും നേരിൽ കാണുക, സംശയങ്ങൾക്ക് മറുപടി നൽകുക, അതിനാണ് അരവിന്ദ് കേജ്രിവാളിന്റെ പുതിയ വെബ്സൈറ്റ്. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്കോൾ അടിക്കൂ, വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. വോട്ടര്‍മാരെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെ വെല്‍ക്കം കേജ്രിവാള് എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചത്.
ALSO READ: കൊറോണ വൈറസ് ബാധ: ഇന്ത്യക്കാർക്ക് താങ്ങായി മലയാളി കൂട്ടുകാർ
ദില്ലിയിലെ ഒന്നര കോടി വോട്ടര്‍മാരിലേക്കും വികസന നേട്ടങ്ങൾ എത്തിക്കുകയാണ് പുതിയ വെബ്സൈറ്റിലൂടെ ലക്ഷ്യം. വെബ്സൈറ്റ് വഴി ചോദ്യങ്ങൾക്ക് കേജ്രിവാളിന്റെ മറുപടിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്ന് കേജ്രിവാള് വിശദീകരിക്കും.
Post Your Comments