തിരുവനന്തപുരം•കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്‍.എസ്സ്.എസ്സ്/ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്/ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും കോഴിക്കോട്ടും ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുവാദത്തില്‍ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റുവാനുള്ള ആര്‍.എസ്സ്.എസ്സിന്‍റെ നീക്കത്തിനെതിരെ കേരളത്തിലെ ദളിത്/ആദിവാസി വിഭാഗങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധി എന്ന പദവിയുള്ള ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് മുന്നില്‍ സംഘടിപ്പിച്ച ഭരണഘടനാ സദസ്സും ഉപവാസവും വമ്പിച്ച വിജയമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ദളിത്/ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉപവാസത്തില്‍ പങ്കെടുത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയും, ഭരണഘടനാ സംരക്ഷണത്തിനുമായി പ്രത്യക്ഷ സമരത്തിലേര്‍പ്പെടുന്നതിന്‍റെ തുടക്കമാണ് രാജ്ഭവന് മുന്നിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു.
ദളിത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ.ഷാജു എക്സ്.എം.എല്‍.എ ഉപവാസത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് കെ.ശശിധരന്‍ സ്വാഗതവും ഉഴമലയ്ക്കല്‍ സുരേന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് മണി അഴീക്കോട് ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഉപവാസ സമരത്തിന് തുടക്കം കുറിച്ചത്. ദളിത് കോണ്‍ഗ്രസ്സ് നേതാക്കളായ അജിത് മാത്തൂര്‍ (കണ്ണൂര്‍), പി.റ്റി.സുരേന്ദ്രന്‍ (കോഴിക്കോട്), ചിന്നന്‍ (മലപ്പുറം), കൃഷ്ണകുമാര്‍ (പാലക്കാട്), അനില്‍കുമാര്‍ (മൂവാറ്റുപുഴ), ഷൈലേഷ് (എറണാകുളം), അഭിലാഷ്, രാമങ്കരി ബൈജു, ബിനു പുഷ്പാകരന്‍ (ആലപ്പുഴ), അഡ്വ. സനീഷ് കുമാര്‍ (വൈക്കം), കെ.അച്ചുതന്‍ (പത്തനംതിട്ട), ദിലീപ്കുമാര്‍ (പത്തനംതിട്ട), വെഞ്ചേമ്പ് സുരേന്ദ്രന്‍, ചിറ്റാലംകോട് മോഹനന്‍, ഇരുമ്പനങ്ങാട് ബാബു, സാബു കുളക്കാട്, സുരേഷ് പട്ടത്താനം, ശോഭ കൊട്ടാരക്കര, ജയശ്രീ രമണന്‍, പി.കെ.രാധ (കൊല്ലം), പുതുക്കരി പ്രസന്നന്‍, പേരൂര്‍ക്കട രവി, വി.എസ്.രാജ്, ശ്രീകുമാര്‍, കടയ്ക്കോട് ജനാര്‍ദ്ദനന്‍, വെള്ളുപാറ സതീശന്‍, പ്രതാപന്‍, ശ്രീകുമാര്‍ (മെഡിക്കല്‍ കോളേജ്), എന്നീ ദളിത് നേതാക്കള്‍ ഉപവാസ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തമിഴ്നാട്ടിലെ പ്രമുഖ ദളിത് നേതാവായ വി.സി.കെ പ്രസിഡന്‍റ് ഡോ.തോള്‍ തിരുമാവളവന്‍ എം.പി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി ഡോ.കെ.ജയകുമാര്‍ എം.പി, മുന്‍ കെ.പി.സി.സി അദ്ധ്യക്ഷډാരായ വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ പ്രസിഡന്‍റ് ദേവരാജന്‍, കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂര്‍ രവി, പാലോട് രവി, മണ്‍വിള രാധാകൃഷ്ണന്‍, പി.രാജേന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, എന്നിവര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത നേതാക്കളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
Post Your Comments