ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കുന്നത് മര്യാദ ലംഘനമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഓം ബിർള. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയന് ലോക്‌സഭ സ്പീക്കർ ഓം ബിർള കത്തയച്ചു.
ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്താണ് അവകാശം? യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസോലിയയ്ക്ക് അയച്ച കത്തിൽ സ്‌പീക്കർ ചോദിക്കുന്നു. ഇന്റർ പാർലമെന്ററി യൂണിയൻ അംഗങ്ങൾ പാലിക്കേണ്ട മര്യാദകളുടെ ലംഘനം യൂറോപ്യൻ യൂണിയൻ നടത്തിയെന്ന് എന്ന് ഓം ബിർള കത്തിൽ വ്യക്തമാക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യൻ യൂണിയൻ പാസാക്കിയ ആറ് പ്രമേയങ്ങളെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. 751 അംഗ യൂറോപ്യൻ യൂണിയനിൽ 625 പേർ നിയമത്തെ എതിർത്തിരുന്നു. എന്നാൽ, ഇരു സഭകളലും പാസായ ശേഷമാണ് നിയമം പ്രബല്യത്തിൽ വന്നതെന്നും ഇത് തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. അതേസമയം, അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ സമ്മേളനത്തിൽ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന.
ALSO READ: മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം; മലിനീകരണം കുറയ്ക്കാൻ പുതിയ നീക്കവുമായി മോദി സർക്കാർ
വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കിയാകണം പ്രതികരണം. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് വസ്തുതകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്താൻ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി ആലോചിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments