ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാര്‍ബോസ ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ലെമങ്കോയില്‍. 17 മില്യണ്‍ യൂറോ നല്‍കിയാണ് അവര്‍ താരത്തെ സ്വന്തമാക്കിയത്. 2024 വരെയാണ് കരാര്‍.
23 വയസുകാരനായ ഗാബിഗോള്‍ 2016 ലാണ് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്ന് ഇന്ററില്‍ എത്തുന്നത്. പക്ഷെ അവിടെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാന്‍ പ്രയാസപ്പെട്ട താരം 2018 ല്‍ തിരികെ സാന്റോസിലേക്ക് ലോണിന് മടങ്ങുകയായിരുന്നു. പിന്നീട് ബെന്‍ഫിക്കയിലും ഫ്‌ലമെങ്കോയിലും കളിച്ച ഗാബിഗോളിന്റെ കരിയറില്‍ തിരിച്ച് വരവിന് വഴിയൊരുക്കിയത് ഫ്‌ലമെങ്കോയിലെ സ്‌പെല്ലാണ്. 2019 ലാണ് വീണ്ടും ലോണില്‍ ഫ്‌ലെമങ്കോയില്‍ താരം എത്തുന്നത്. അവിടെ താരം മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് അവര്‍ സ്ഥിരം കരാറില്‍ താരത്തെ വാങ്ങാന്‍ തീരുമാനിച്ചത്.
43 ലീഗ് മത്സരങ്ങളില്‍ 34 ഗോളടിക്കുകയും ഫ്‌ലെമെങ്കോയോടൊപ്പം ലീഗ് കിരീടവും കോപ്പ ലിബര്‍ട്ടഡോറെസും സ്വന്തമാക്കുകയും ചെയ്തു ഗാബിഗോള്‍. പിന്നീട് ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ എത്തുകയും ചെയ്തു ഫ്‌ലമെങ്കോ. 2016 ല്‍ ബ്രസീലിയന്‍ ദേശീയ ടീമില്‍ ആദ്യമായി താരത്തിന് അവസരവും ലഭിച്ചിരുന്നു. പക്ഷെ അവിടെയും സ്ഥിര സാനിധ്യമാകാന്‍ സാധിച്ചിരുന്നില്ല
Post Your Comments