Latest NewsKeralaNews

കൊറോണ വൈറസ് : സംസ്ഥാനം അതീവജാഗ്രതയില്‍ : ഇതുവരെ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കൊറോണ വൈറസ്
ബാധയുടെ പശ്ചാത്തലത്തില്‍ കേരളം അതീവജാഗ്രതയില്‍. ഇതുവരെ സംസ്ഥാനത്ത് 436 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

read also : കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് അയക്കുന്നവർക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസ്  പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനവും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.

ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളില്‍ നിന്ന് തിരികെ വന്നവരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരോട് സ്വന്തം വീടുകളില്‍ തന്നെ കഴിയാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button