ബീജിംഗ് : വുഹാനില്‍ നിന്നു പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവനും അതിവേഗം പടര്‍ന്നുപിടിച്ച അതി മാരകമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.
Read also : മാരകമായ കൊറോണ വൈറസ് കൂടുതല്‍ ശക്തിപ്പെട്ടു : ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിങ്ടന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഡാനി ഷോഹം അവകാശപ്പെട്ടു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 106 പേര്‍ മരിച്ചു. ഇതിലൊരാള്‍ ബെയ്ജിങ്ങിലാണു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. 1,300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
Post Your Comments