ദുബായി: യുവാവിനെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച വിദേശ യുവതിക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ബഹ്റിൻ സ്വദേശിയായ 32 കാരനോടാണ് യുവതി ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ടത്. 1.9 ദശലക്ഷം ദിര്‍ഹം നല്‍കാത്ത പക്ഷം നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും യുവതി ഭീഷണി മുഴക്കി. സംഭവത്തിൽ യുവതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി ഇവരെ നാടുകടത്താനും ഉത്തരവിട്ടു. യുവതിയുടെ മൊബൈല്‍ ഫോണും കോടതി പിടിച്ചെടുത്തു. മൊറോക്കന്‍ സ്വദേശിയായ 22 കാരിയാണ് പ്രതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11 നാണ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനില്‍ യുവാവ് കേസ് നൽകിയത്. സംഭവത്തിന് രണ്ടാഴ്ച മുമ്പ്, ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷനില്‍ പ്രതിയായ യുവതിയെ കണ്ടുവെന്ന് 39കാരനായ പരാതിക്കാരൻ പറയുന്നു.
യുവാവിന്‍റെ പരാതിയിലെ വിവരങ്ങൾ ഇപ്രകാരമാണ്. ‘താന്‍ യുഎഇയില്‍ താമസിക്കുന്നുണ്ടെന്നും ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ വരുമെന്നും യുവതി പറഞ്ഞു. ഒക്ടോബര്‍ 6 ന് അവള്‍ എന്നെ വിളിച്ച് ബഹ്റൈനില്‍ എവിടെയാണ് താമസിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ അവിടേയ്ക്ക് പോയി അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു,”
തുടർന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിച്ചതായും ഇത് പുറത്ത് വിടാതിരിക്കാൻ പണം നൽകണമെന്നും യുവതി ആവശ്യപ്പെട്ടത്. താന്‍ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയാണെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് ഒരു ജോലിയും ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24 നാണ് യുവതിയെ സിഐഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിലും പബ്ലിക് പ്രോസിക്യൂഷനോടും ഇവര്‍ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പ്രോസിക്യൂഷന്‍ കോടതിയിൽ തെളിവായി നൽകി. 15 ദിവസത്തിനകം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.
Post Your Comments