Latest NewsIndiaNews

എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ തീരുമാനിച്ചത് ദേശവിരുദ്ധം; വേണ്ടിവന്നാല്‍ കോടതിയില്‍ പോകുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയ. വേണ്ടിവന്നാല്‍ താന്‍ ഇതിനെതിരേ കോടതിയില്‍ പോകുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. ‘ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. ഇതിനെതിരെ കോടതിയില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണെന്നും അദേഹം പറഞ്ഞു. കുടുംബത്തിലെ വെള്ളി ശക്തിപ്പെടുത്തുന്നതിന് പകരം എന്തിനാണ് സര്‍ക്കാര്‍ എപ്പോഴും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍പ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ സ്വകാര്യ വല്‍ക്കരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ സ്ഥാപനം അടച്ച് പൂട്ടല്‍ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ സമ്മത പത്രം നല്‍കണം. മാര്‍ച്ച് 17 നാണ് അവസാന തീയതി.

2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button