കഴിഞ്ഞയാഴ്ച നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയെങ്കില്‍ ഇപ്പോളിതാ ഇരട്ട സെഞ്ചുറിയുമായി വീണ്ടും തകര്‍ത്തടിച്ചിരിക്കുകയാണ് മുംബൈ യുവതാരം സര്‍ഫറാസ് ഖാന്. ഏകദിന ശൈലിയിലാണ് താരത്തിന്റെ ഉജ്ജ്വല സെഞ്ചുറികള്‍ രണ്ടും പിറന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിനെതിരെ നടന്ന രഞ്ജി മത്സരത്തിന്റെ ഒന്നാമിന്നിംഗ്സില്‍ മുംബൈയ്ക്ക് വേണ്ടി ആറാമനായി ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ഖാന്, 391 പന്തുകളില്‍ നിന്ന് 30 ഫോറും 8 സിക്സറുകളുമടക്കം 301 റണ്‍സാണ് നേടിയത്. ഇന്ന് ഹിമാചലിനെതിരെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈയ്ക്ക് വേണ്ടി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ഹിമാചല്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ഏകദിന ശൈലിയില്‍ തന്നെയായിരുന്നു ഇത്തവണയും താരത്തിന്റെ പ്രകടനം.
ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 213 പന്തുകളില്‍ 32 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 226 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ് സര്‍ഫറാസ്. 74 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമായി സര്‍ഫറാസ് മാറും.
Post Your Comments