Latest NewsIndia

ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 330 സീറ്റുകള്‍ നേടുമെന്ന് സര്‍വേ ഫലം , പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി രാജ്യത്ത് കലാപങ്ങള്‍ നടക്കുന്നതിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും ജനങ്ങള്‍ക്ക് പ്രിയങ്കരര്‍ തന്നെ . ഞായറാഴ്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പബ്ലിക്ക് ദിന സര്‍വ്വെയില്‍ 70 ശതമാനം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുകയും 56.4 ശതമാനം പേര്‍ ബിജെപി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു. ഐഎഎന്‍എസ് -സി -വോര്‍ട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.

ആര്‍ട്ടിക്കിള്‍ 370, സിഎഎ, എന്‍ആര്‍സി എന്നിവ പോലുള്ള ധീരമായ നടപടികളാണ് രണ്ടാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍ ഇത്തരം നിയമങ്ങളെ മറയാക്കി പ്രതിപക്ഷം രാജ്യത്ത് കലാപങ്ങള്‍ അഴിച്ചു വിടുകയും കുപ്രചാരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍
യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രീതി വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 330 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു.

പദ്മ പുരസ്ക്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നു, ‘ജനങ്ങളുടെ’ പുരസ്‌കാരമായി : പ്രധാനമന്ത്രി

70 ശതമാനം ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംതൃപ്തരാണെന്നും തുടര്‍ന്നും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.ബിജെപി സര്‍ക്കാരിനേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആളുകള്‍ വിശ്വാസം അര്‍പ്പിക്കുന്നതായി സ്-സിവോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ സര്‍വേ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

50.7 ശതമാനം ആളുകള്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ അനുകൂലിക്കുന്നതായും അഭിപ്രായം രേഖപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും 82.1 ശതമാനം ആളുകളും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതാണ് ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button