
തിരുവനന്തപുരം: കെപിസിസിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് . പക്ഷെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സമിതി എങ്ങനെ വേണമെന്നും ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നും പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍
കോണ്‍ഗ്രസ് പോലെ വലിയ പാര്‍ട്ടിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പാകത്തിലാണ് പുനസംഘടനാ ലിസ്റ്റ് തയ്യാറാക്കുന്നത് . ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ജനറല്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം ചുമതലകളുണ്ടാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments