കാലിഫോര്‍ണിയ•കാലിഫോര്‍ണിയയിലെ കാലബാസില്‍ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് മുന്‍ താരം കോബി ബ്രയന്റും (41) മകള്‍ ഗിയാനയും മരിച്ചു.
ഞായറാഴ്ച രാവിലെ 41 കാരനായ ബ്രയന്റ് ഉള്‍പ്പടെ എട്ടു പേരും ഹെലികോപ്റ്റര്‍ പൈലറ്റുമടക്കം ഒന്‍പതു പേര് അപകടത്തില്‍ മരിച്ചതായി എബിസി റിപ്പോര്‍ട്ട് ചെയ്തു.
13 കാരിയായ ഗിയാന ബ്രയന്റും പിതാവിനൊപ്പം ഹെലിക്കോപ്റ്ററിലുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
കലബാസാസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടതായി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് ഓഫീസും ഞായറാഴ്ച സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തില്‍ ലോസ് ഏഞ്ചല്‍സ് അഗ്നിശമന വകുപ്പ് ഹെലിക്കോപ്റ്ററില്‍ പൈലറ്റടക്കം ഒമ്പത് പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
സിക്കോര്‍സ്കി എസ് 76 ഹെലികോപ്റ്ററാണ് പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9:45 ന് തകര്‍ന്നു വീണത്. രാവിലെ 9:06 ന് ജോണ്‍ വെയ്നില്‍ നിന്ന് പുറപ്പെട്ട് കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ കലബാസാസ് വിമാത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
പ്രദേശത്ത് മേഘങ്ങളും മൂടല്‍മഞ്ഞും ഉണ്ടായിരുന്നുവെന്ന് കാലാവസ്ഥാ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടം നടന്ന സ്ഥലത്തേക്ക് ഞായറാഴ്ച വൈകീട്ട് ഒരു ടീമിനെ അയച്ചതായി ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.
സംഭവം നടന്ന സ്ഥലത്തേക്കുള്ള വഴി വളരെ ദുര്‍ഘടം പിടിച്ചതാണെന്നും, അഗ്നിശമന സേനാംഗങ്ങള്‍ക്ക് അവിടെയെത്താന്‍ താമസം നേരിടുമെന്നും ലോസ് ഏഞ്ചല്‍സ് കൗണ്ടി അഗ്നിശമന സേനാ മേധാവി ഡാരില്‍ ഓസ്ബി പറഞ്ഞു.
എത്ര യാത്രക്കാര്‍ക്ക് ഹെലികോപ്റ്റര്‍ കയറാന്‍ അനുമതിയുണ്ടായിരുന്നുവെന്ന് ഉടന്‍ വ്യക്തമല്ല. ഹെലികോപ്റ്ററില്‍ അമിതഭാരമുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോസ്റ്റ മെസയിലെ ജൂനിയര്‍ കോളേജായ ഓറഞ്ച് കോസ്റ്റ് കോളേജിലെ ദീര്‍ഘകാല ബേസ്ബോള്‍ പരിശീലകനായ ജോണ്‍ ആള്‍ട്ടോബെല്ലി, ഭാര്യ കെറി, മകള്‍ അലിസ്സ എന്നിവരും അപകടത്തില്‍ മരിച്ചവരില്‍ പെടുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
മൊയ്തീന് പുത്തന്‍ചിറ
Post Your Comments