Latest NewsKeralaNews

എന്തുകൊണ്ട് ഇങ്ങനെ? നയപ്രഖ്യാപനത്തിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; പിണറായി സർക്കാർ ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

തിരുവനന്തപുരം: പിണറായി സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും. മുഖ്യമന്ത്രിയുടെ ഓഫീസാകും വിശദീകരണം നൽകുക. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിർപ്പ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നാകും വിശദീകരണം.

നയപ്രഖ്യാപനം സർക്കാർ കാര്യമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കും. പൗരത്വ നിയമം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, സംസ്ഥാനത്തിന്‍റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ഗവർണർ വിശദീകരണം തേടിയത്.

അതേസമയം, ഇന്ത്യയെന്നും പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമെന്ന് ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ പറഞ്ഞു. പീഡനമേറ്റവർക്ക് എല്ലാകാലത്തും ഇന്ത്യ അഭയം നൽകിയിട്ടുണ്ടെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പ്രശംസിച്ചു. കേരള വികസനത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും സുസ്ഥിര വികസനവും നവീന ആശയങ്ങളും നടപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

ALSO READ: പൗരത്വ നിയമ ഭേദഗതി: മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിക്കുന്നത്; മനുഷ്യ ശൃംഖലയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍ഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരേവേദിയിലെത്തിയതും ആദ്യമായിട്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button