ശ്രീനഗർ : ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ജമ്മു കാഷ്മീരിൽ ബിജ്ബെറയിൽ കാഷ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരനെ വധിക്കുകയായിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
#UPDATE Kashmir Zone Police: One terrorist has been neutralised in the Bijbehara encounter. Arms and ammunition recovered. #JammuandKashmir https://t.co/ysEf9vhuv1
— ANI (@ANI) January 27, 2020
Also read : മൂന്ന് മുതല്‍ ഏഴു സെക്കന്‍ഡിനകം കുറ്റവാളികളെ കണ്ടെത്തുന്ന നൂതന സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്
അനന്ത്നാഗ് ജില്ലയിൽ ഭീകരവാദികളുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കാഷ്മീരിൽ ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശനിയാഴ്ച അവന്തിപ്പോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേനവധിച്ചിരുന്നു.
Post Your Comments