Latest NewsNewsIndiaInternational

പൗരത്വ നിയമ ഭേദഗതി: ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്താണ് അവകാശം? ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ

ബ്രസ്സൽസ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സർക്കാർ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യ‍ാനുള്ള അവകാശം യൂറോപ്യൻ യൂണിയനില്ലെന്ന് ഇന്ത്യ പ്രസ്താവിച്ചു.

വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കിയാകണം പ്രതികരണം. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് വസ്തുതകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്താൻ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി ആലോചിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിൽ മാത്രമല്ല കശ്മീരില്‍ യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട് .യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനിരിയ്ക്കയാണ് ഇന്ത്യയുടെ മറുപടി.

ALSO READ: ട്രംപിന്റെ അടുത്ത നീക്കം എന്ത്? അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സർക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാദ്ധ്യമങ്ങളെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾകൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button