Latest NewsKeralaIndia

തിരുവനന്തപുരത്ത് ആര്‍എസ്‌എസ് -സിപിഎം സംഘർഷം

സജുവിന്റെ അച്ഛന്‍ സദാശിവന് ആക്രമണത്തിനിടെ മര്‍ദ്ദനമേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആർഎസ്എസ് സംഘർഷം റിപ്പോർട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര്‍ എസ് എസ് ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടാണ് അക്രമിച്ചത്.സജുവിന്റെ അച്ഛന്‍ സദാശിവന് ആക്രമണത്തിനിടെ മര്‍ദ്ദനമേറ്റു.

രാജ്യത്തുടനീളം പൗരത്വ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണസമാഹരണം നടത്തിയതായും കപില്‍ സിബലിനും ,ഇന്ദിരാ ജയ്സിംഗിനും അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും റിപ്പോർട്ട്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമെന്ന് പോപ്പുലർ ഫ്രണ്ട്

മര്‍ദ്ദനമേറ്റ സദാശിവന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയിലാണ്.സിപിഎം പ്രവര്‍ത്തകരായ ഭാസി, രോഹിത്, വിജിത്ത്, സച്ചിന്‍, വിഷ്ണു എന്നിവരാണ് അക്രമണം നടത്തിയതെന്നാണ് സജുവും ബന്ധുക്കളും പറയുന്നത് . അതേസമയം സിപിഎം വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button